തൃശൂർ: ക്രൈസ്തവ സമൂഹം തങ്ങളുടെ ജീവിതത്തിന്റെ വഴിയും വിളക്കുമായി കരുതുന്ന വിശുദ്ധ ബൈബിൾ കത്തിക്കുകയും സോഷ്യൽ മീഡിയയിലൂടെ ആഘോഷിക്കുകയും ചെയ്ത സംഭവത്തിൽ കത്തോലിക്കാ കോണ്ഗ്രസ് ബസലിക്ക ഫോറോനാ സമിതി പ്രധിഷേധം രേഖപ്പെടുത്തി.
രാജ്യത്ത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനുള്ള ചില ശക്തികളുടെ സംഘടിത ശ്രമങ്ങൾക്കെതിരെ ജനാധിപത്യ-മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഡോളേഴ്സ് ബസലിക്ക റെക്ടർ ഫാ. ഫ്രാൻസിസ് പള്ളിങ്കുന്നത്ത് അധ്യക്ഷത വഹിച്ചു.
ഷാനു ജോർജ്, ജെയിംസ് മുട്ടിക്കൽ, കെ.എം. ജോണ്, ബാബു മാത്യു, സി.ആർ. പോൾ, സണ്ണി ചിറക്കെകാരൻ, ജോണ്സൻ പാലിയേക്കര, കെ.എം. ജോഷി, ഫിലോമിന വർഗീസ്, എം.ജി. ടോണി, കെ.ടി. ആന്റണി, സി.പി. ജോണ്സൻ എന്നിവർ പ്രസംഗിച്ചു.
ബൈബിൾ കത്തിച്ച സംഭവത്തിൽ കത്തോലിക്കാ കോണ്ഗ്രസ് പ്രതിഷേധിച്ചു
01:14 AM Feb 04, 2023 | Deepika.com