ക്രോ​സ്ക​ണ്‍​ട്രി മ​ത്സ​ര​ത്തി​ൽ ക്രൈ​സ്റ്റ് കോ​ള​ജ് ജേതാക്കൾ

01:11 AM Feb 04, 2023 | Deepika.com
ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ക്രോ​സ് ക​ണ്‍​ട്രി മ​ത്സ​ര​ത്തി​ൽ പു​രു​ഷ വി​ഭാ​ഗ​ത്തി​ലും വ​നി​താ വി​ഭാ​ഗ​ത്തി​ലും ഒ​ന്നാം സ്ഥാ​നം ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ന്. ക്രൈ​സ്റ്റ് കോ​ള​ജി​ന്‍റെ അ​മി​ത്തും, റീ​ബ​യും വ്യ​ക്തി​ഗ​ത വി​ജ​യി​ക​ളാ​യി. തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. തൃ​ശൂ​ർ റൗ​ണ്ടി​ലാ​ണ് കു​ട്ടി​ക​ൾ​ക്ക് മ​ത്സ​ര വേ​ദി ഒ​രു​ക്കി​യ​ത്. തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ, കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി കാ​യി​ക വി​ഭാ​ഗം മേ​ധാ​വി, തൃ​ശൂ​ർ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. വ​നി​താ വി​ഭാ​ഗ​ത്തി​ൽ മേ​ഴ്സി കോ​ള​ജ് പാ​ല​ക്കാ​ടും, പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ സെ​ന്‍റ് തോ​മ​സ് തൃ​ശൂ​രും ര​ണ്ടാം സ്ഥാ​നം നേ​ടി.