ബൈ​ബി​ൾ ക​ത്തി​ച്ച സം​ഭ​വം: ​ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണം

01:11 AM Feb 04, 2023 | Deepika.com
ഇരിങ്ങാലക്കുട: സ​മൂ​ഹ​ത്തി​ൽ മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന ത​ര​ത്തി​ൽ ബൈ​ബി​ൾ ക​ത്തി​ക്കു​ക​യും അ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത വ്യ​ക്തി​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്‌​ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
മ​ത​സൗ​ഹാ​ർ​ദ്ദ​വും സ​മാ​ധാ​ന​ജീ​വി​ത​വും ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന വ്യ​ക്തി​ക​ളെ ഒ​റ്റ​പ്പെ​ടു​ത്തു​കയും, അ​വ​ർ​ക്ക് ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കു​ക​യും വേ​ണം. മ​ത​സൗ​ഹാ​ർ​ദ്ദ​ത്തി​ന് പേ​രുകേ​ട്ട കേ​ര​ള​ത്തെ ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ക്ക​രു​തെ​ന്നും ഇ​ത്ത​രം പ്ര​വൃ​ത്തി ചെ​യ്യു​ന്ന​വ​രെ ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഉ​ണ്ണി​യാ​ട​ൻ പ​റ​ഞ്ഞു.

വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. എ​റി​യാ​ട് പേ​ബ​സാ​ർ സ്വ​ദേ​ശി​ക​ളാ​യ പോ​നാ​ക്കു​ഴി സി​യാ​ദ് (32)​, ഈ​രേ​ഴ​ത്ത് അ​ൻ​സി​ൽ (34) ​എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
പേ ​ബ​സ​റി​ലു​ള്ള ബെ​സ്റ്റ് ബേ​ക്ക​റിക്കു ​മു​ന്നി​ൽ വ​ച്ച് പേ ​ബ​സാ​ർ സ്വ​ദേ​ശി​ക​ളാ​യ സി​യാ​ദി​നേ​യും കൂ​ട്ടു​കാ​ര​ൻ വി​ജീ​ഷി​നേ​യും ദേ​ഹോപ​ദ്ര​വം ഏ​ല്പി​ക്കു​ക​യും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത കേ​‌​സിലാ​ണ് അ​റ​സ്റ്റ്.
ഇ​ൻ​സ്പെ​ക്ട​ർ ബൈ​ജുവി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ​എ​സ്. ബി​ജു, സിപിഒ ​വി​പി​ൻ, സിപിഒ ​ജോ​സ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.