കൊടുങ്ങല്ലൂർ: കളിയാക്കിയെന്നാരോപിച്ച് വിദ്യാർഥി വിദ്യാർഥിനിയെ മർദിച്ചു, വിദ്യാർഥിയെ വിദ്യാർത്ഥിനിയുടെ പിതാവും കൂട്ടാളികളും മർദിച്ചതായി പരാതി. കൊടുങ്ങല്ലൂർ പി. ഭാസ്കരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം അരങ്ങേറിയത്. വ്യാഴാഴ്ചയാണ് സംഭവങ്ങൾക്ക് തുടക്കം.
പത്താം ക്ലാസ് വിദ്യാർഥിനിയെ പ്ലസ് ടു വിദ്യാർഥി വ്യാഴാഴ്പ സ്കൂളിൽ വച്ച് കഴുത്തിന് കുത്തിപ്പിടിച്ച് മുഖത്ത് മർദിക്കുകയായിരുന്നു. തല ചുമരിൽ ഇടിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥിനിയുടെ മുഖത്ത് മർദനമേറ്റ അടയാളങ്ങളുണ്ട്. വിദ്യാർത്ഥിനി കൊടുങ്ങല്ലൂർ താലുക്കാശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
വെള്ളിയാഴ്ച രാവിലെ രണ്ട് കുട്ടരുടെയും രക്ഷിതാക്കളെ പിടിഎ കമ്മറ്റി വിളിച്ച് വരുത്തി സംസാരിച്ചു. സംസാരിക്കുന്നതിനിടയിൽ പുറത്തിറങ്ങിയ പിതാവും വിദ്യാർത്ഥിനിയുടെ സഹോദരങ്ങളും ചേർന്ന് സ്കൂളിൽ വച്ച് വിദ്യാർഥിയെ മർദിച്ചുവെന്നാണ് പരാതി.
പിടിഎ ഭാരവാഹികൾ പോലീസിനെ വരുത്തിയാണ് രംഗം ശാന്തമാക്കിയത്. പരിക്കേറ്റ വിദ്യാർഥിയും കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
വിദ്യാർഥിയെ വിദ്യാർത്ഥിനിയുടെ പിതാവും കൂട്ടാളികളും മർദിച്ചതായി പരാതി
01:09 AM Feb 04, 2023 | Deepika.com