തേ​ങ്ങ​യി​ടു​ന്ന​തി​നി​ടെ ടെ​റ​സി​ൽ നി​ന്ന് വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു

12:42 AM Feb 04, 2023 | Deepika.com
കൊ​ട​ക​ര: കൊ​പ്ര​ക്ക​ള​ത്ത് വീ​ടി​ന്‍റെ ടെ​റ​സി​ൽ നി​ന്ന് വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു. കൊ​പ്ര​ക്ക​ളം പു​ത്ത​ൻ​വീ​ട്ടി​ൽ ബൈ​ജു ഭാ​ര്യ ജ​യ​ന്തി (53)യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ടെ​റ​സി​ൽ ക​യ​റി നി​ന്ന് തേ​ങ്ങ പ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ൽ കാ​ൽ വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ കൊ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.​സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ആ​തി​ര, അ​ദ്വൈ​ത. മ​രു​മ​ക​ൻ: വി​ജീ​ഷ്.