സൈക്കിൾ യാത്രികൻ കാറിടിച്ച് മരിച്ചു
12:42 AM Feb 04, 2023 | Deepika.com
കോളങ്ങാട്ടുകര: പാലുമായി സൈക്കിളിൽ പോയിരുന്ന കർഷകൻ കാറിടിച്ച് മരിച്ചു. വെള്ളിയാഴ്ച രാവിലെ തീപ്പെട്ടി കന്പനി ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. കോലഴി സ്വദേശി കുരിയേടത്ത് കൊച്ചുഗോവിന്ദൻ(85) ആണ് മരിച്ചത്. രാവിലെ ക്ഷീരകർഷക സംഘത്തിലേക്ക് പാലുമായി സൈക്കിളിൽ പോകുന്പോൾ ഇന്നർ റോഡിൽ നിന്ന് കയറിവന്ന കാർ ഇടിക്കുകയായിരുന്നു. നാട്ടുകാർ ഇയാളെ തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും പിന്നീട് മരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: പ്രേമ. മക്കൾ: ഷാജു, ബോഷല.