റിമാൻഡ് പ്രതിക്ക് കോടതിയിൽ വച്ച് കൈമാറിയ കഞ്ചാവ് പിടികൂടി
12:03 AM Feb 04, 2023 | Deepika.com
മഞ്ചേരി : മയക്കുമരുന്നു കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിക്ക് കോടതിയിൽ വച്ച് ജാമ്യത്തിലിറങ്ങിയ മറ്റൊരു പ്രതി കൈമാറിയ കഞ്ചാവ് പോലീസ് കൈയോടെ പിടികൂടി. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ മഞ്ചേരി എൻഡിപിഎസ് കോടതിയിലാണ് സംഭവം. 26 കിലോ കഞ്ചാവ് കടത്തിയെന്ന കേസിൽ പ്രതിയായ മുഹമ്മദ് റാഫി (30)ക്കാണ് മറ്റൊരു മയക്കുമരുന്നു കേസിൽ പ്രതിയായ എടവണ്ണ ഒതായി ചാത്തല്ലൂർ സ്വദേശിയായ നിയാസ് (30) കഞ്ചാവ് കൈമാറിയത്. പ്രതികൾക്കൊപ്പം എസ്കോർട്ട് ഡ്യൂട്ടിയിലെത്തിയ പോലീസുകാരാണ് കഞ്ചാവ് കൈമാറുന്നത് പിടികൂടിയത്. പോലീസുകാർ സംഭവം ഉടൻ ജഡ്ജിയുടെ ശ്രദ്ധയിൽപ്പെടുത്തി. ജഡ്ജിയുടെ നിർദേശപ്രകാരം മഞ്ചേരി പോലീസ് പ്രതികൾക്കെതിരേ കേസെടുത്തു.