റാന്നി: കണ്ണംപള്ളി സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ആരംഭിച്ചു. വികാരി ഫാ. മാത്യു പുതുമന കൊടിയേറ്റി.
ആഘോഷമായ സുറിയാനി കുർബാനയ്ക്ക് ഫാ. മിഖായേൽ കിങ്ങണംചിറ കാർമികത്വം വഹിച്ചു. ഇന്നു 3.30ന് രൂപ പ്രതിഷ്ഠ. 4.30ന് ഫാ. ഫിലിപ്പ് തായില്ലം വിശുദ്ധ കുർബാനയർപ്പിക്കും.
ആറിന് ഇടവക ദിനത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ. നാളെ രാവിലെ ഏഴിന് ഫാ. ജോർജ് കൊട്ടാടിക്കുന്നേൽ കുർബാനയർപ്പിക്കും. ഒന്പതിന് നാസിക് ബാൻഡ്. 10.30ന് ഫാ. ബിനു കാരുവള്ളി ആഘോഷമായ തിരുനാൾ കുർബാനയർപ്പിക്കും. വൈകുന്നേരം അഞ്ചിന് കൂപ്പ് സെന്റ് തോമസ് കുരിശു പള്ളി അങ്കണത്തിൽ ചെണ്ട - ബാൻഡു മേളങ്ങൾ. ആറിന് പ്രദക്ഷിണം, 6.30ന് കണ്ണംപള്ളി കുരിശടിയിലും 7.30ന് കക്കുടിമൺപന്തലിലും ലദീഞ്ഞ്. ഫാ. ജെയിംസ് ഒരപ്പാൻചിറ സന്ദേശം നൽകും. 8.45ന് കൊടിയിറക്ക്.
കണ്ണംപള്ളി പള്ളിയിൽ തിരുനാളിനു കൊടിയേറി
11:07 PM Feb 03, 2023 | Deepika.com