ചെറുകോൽപ്പുഴ: നാളെ ആരംഭിക്കുന്ന 111-ാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് നഗറില്‍ തെളിയിക്കുന്ന ഭദ്രദീപം ചട്ടമ്പിസ്വാമിയുടെ സമാധിക്ഷേത്രമായ പന്മന ആശ്രമത്തില്‍ നിന്നാരംഭിച്ചു.
ആശ്രമ മഠാധിപതി സ്വാമി സർവാത്മാനന്ദ തീര്‍ഥപാദരില്‍ നിന്നു ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍ ദീപം ഏറ്റുവാങ്ങി. ആശ്രമം സെക്രട്ടറി എ.ആര്. ഗിരീഷ് ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. കുമ്പളത്ത് വിജയകൃഷ്ണപിള്ള, സെക്രട്ടറി എ.ആര്. വിക്രമന് പിള്ള, വൈസ് പ്രസിഡന്റുമാരായ മാലേത്ത് സരളാദേവി, കെ. ഹരിദാസ്, ജോയിന്റ് സെക്രട്ടറി അനിരാജ് ഐക്കര, ട്രഷറാര്‍ ടി.കെ. സോമനാഥന് നായര്‍, ഘോഷയാത്ര ജനറല്‍ കണ്‍വീനര്‍ പി.ആര്. ഷാജി, കണ്‍വീനര്‍ എം.എസ്. രവീന്ദ്രന് തുടങ്ങിയവർ പ്രസംഗിച്ചു.
വിദ്യാധിരാജ ജ്യോതിപ്രയാണ ഘോഷയാത്ര ആരംഭിച്ചു
11:07 PM Feb 03, 2023 | Deepika.com