ആ​ധാ​ര്‍ അ​പ്‌​ഡേ​ഷ​ന്‍ ക്യാ​മ്പ് ന​ട​ത്തി

11:04 PM Feb 03, 2023 | Deepika.com
പ​ത്ത​നം​തി​ട്ട: പൗ​ര​ന്‍​മാ​രു​ടെ വ്യ​ക്തി വി​വ​ര​ങ്ങ​ളും, വി​ലാ​സ​വും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പു​തു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ക്ഷ​യ ജി​ല്ലാ പ്രോ​ജ​ക്റ്റ് ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്ട​റേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​യി പ്ര​ത്യേ​ക ആ​ധാ​ര്‍ അ​പ്‌​ഡേ​ഷ​ന്‍ ക്യാ​മ്പ് ന​ട​ത്തി. പ​ത്തു വ​ര്‍​ഷം മു​ന്പ് ആ​ധാ​ര്‍ കാ​ര്‍​ഡ് ല​ഭി​ച്ചി​ട്ടു​ള്ള​വ​രും, ആ​ധാ​ര്‍ കാ​ര്‍​ഡ് എ​ടു​ത്ത സ​മ​യ​ത്ത് ന​ല്‍​കി​യി​ട്ടു​ള്ള വ്യ​ക്തി വി​വ​ര​ങ്ങ​ള്‍ പി​ന്നീ​ട് ഭേ​ദ​ഗ​തി വ​രു​ത്തി​യി​ട്ടി​ല്ലാ​ത്ത​വ​ര്‍​ക്കു​മാ​ണ് ആ​ധാ​ര്‍ അ​പ്‌​ഡേ​ഷ​ന്‍ ന​ട​ത്തി വ​രു​ന്ന​ത്.
ഭേ​ദ​ഗ​തി ആ​വ​ശ്യ​മാ​യി​ട്ടു​ള്ള​വ​ര്‍ പേ​ര്, വി​ലാ​സം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള രേ​ഖ​ക​ള്‍ ആ​ധാ​ര്‍ പോ​ര്‍​ട്ട​ലി​ല്‍ ചേ​ര്‍​ത്ത് അ​പ്ഡേ​റ്റ് ചെ​യ്യ​ണം. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ആ​ധാ​ര്‍ വി​വ​ര​ങ്ങ​ള്‍ അ​പ്‌​ഡേ​റ്റ് ചെ​യ്യു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ അം​ഗീ​കൃ​ത ആ​ധാ​ര്‍ എ​ൻ‌​റോ​ള്‍​മെ​ന്‍റ് കേ​ന്ദ്ര​ങ്ങ​ളാ​യ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ള​ക്ട​റേ​റ്റി​ല്‍ സം​ഘ​ടി​പ്പി​ച്ച ആ​ധാ​ര്‍ അ​പ്‌​ഡേ​ഷ​ന്‍ ക്യാ​മ്പി​ന് ഐ​ടി സെ​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​ജി​ത് ശ്രീ​നി​വാ​സ്, ഐ​ടി മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ. ​ധ​നേ​ഷ്, അ​ക്ഷ​യ അ​സി​സ്റ്റ​ന്‍റ് പ്രോ​ജ​ക്‌​ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്. ഷി​നു, ബ്ലോ​ക്ക് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം.​വി. ജ​യ​ശ്രീ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.