വ​നം റേ​ഞ്ച് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി

11:04 PM Feb 03, 2023 | Deepika.com
വ​ട​ശേ​രി​ക്ക​ര: ബ​ഫ​ർ സോ​ൺ വ​ന​ത്തി​നു​ള്ളി​ലാ​ക്കു​ക, നാ​ട്ടി​ൽ ഉ​പ​ദ്ര​വം ഉ​ണ്ടാ​ക്കു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ കൊ​ല്ലു​ന്ന​തി​നു ക​ർ​ഷ​ക​രെ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​പ​ത്ത​നം​തി​ട്ട ജി​ല്ലീ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ട​ശേ​രി​ക്ക​ര വ​നം റേ​ഞ്ച് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
ഉ​പ​ദ്ര​വ​കാ​രി​ക​ളാ​യ വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ​വ​യെ കൊ​ന്ന് മാം​സം വി​ൽ​ക്ക​ണ​മെ​ന്നും ഇ​ത് സ​ർ​ക്കാ​രി​ന് വ​രു​മാ​നം ആ​കു​മെ​ന്നും മാ​ർ​ച്ചും ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്ത ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ൻ പോ​ള​ച്ചി​റ​ക്ക​ൽ പ​റ​ഞ്ഞു. പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം ടി.​ഒ. ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം വാ​ഴ​യി​ൽ, ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ, ഏ​ബ്ര​ഹാം പി. ​സ​ണ്ണി, ജോ​ർ​ജ് ഏ​ബ്ര​ഹാം, ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ, കു​ര്യ​ൻ മ​ട​ക്ക​ൽ, സ​ജു മി​ഖാ​യേ​ൽ, മാ​യ അ​നി​ൽ​കു​മാ​ർ, ഷെ​റി തോ​മ​സ്, ജി​ജി ഏ​ബ്ര​ഹാം, എ​ൻ.​എ​സ്. ശോ​ഭ​ന, ജോ​ൺ വി. ​തോ​മ​സ്, ബോ​ബി കാ​ക്ക​നാ​പ്പ​ള്ളി, സു​മ റെ​ജി, തോ​മ​സ് മോ​ഡി, റി​ന്‍റോ തോ​പ്പി​ൽ, തോ​മ​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.