പുന്നയൂർ: സ്വന്തം വീട്ടിൽ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ച ഗൃഹനാഥന്റെ പേരിൽ കേസ്. അകലാട് പട്ടത്തുവളപ്പിൽ ഷെരീഫിനെതിരെയാണ് കേസ്. ബുധനാഴ്ച രാത്രി വീട്ടിൽ ഉറങ്ങിക്കിടന്നിരുന്നവരുടെ മേലാണ് പെട്രോൾ ഒഴിച്ചത്. പിന്നീട് പുറത്തുനിന്ന് ഏറുപടക്കം കത്തിച്ച് ഇടുകയായിരുന്നു. പടക്കത്തിന്റെ ശബ്ദം കേട്ട് അകത്തുള്ളവർ പെട്ടെന്ന് പുറത്തുകടന്നതിനാൽ അപകടം സംഭവിച്ചില്ല. മുറിയിലുണ്ടായിരുന്ന കിടക്കയും മറ്റു സാമഗ്രികളും കത്തിനശിച്ചു.
മുറിയിൽ ഉറങ്ങിയിരുന്ന ഷെരീഫിന്റെ ഭാര്യ ഫാത്തിമ (50), മകൻ ഷെഫീക്കിന്റെ ഭാര്യ ബൾക്കീസ് (21), ഇവരുടെ മകൻ ഷംനാദ് (ഒരു വയസ്), മകൾ ഷരീകത്ത് (22) എന്നിവരാണ് രക്ഷപ്പെട്ടത്.
നാട്ടുകാരെത്തിയാണ് തീയണച്ചത്. സംഭവത്തിൽ വടക്കേക്കാട് സിഐ അമൃതരംഗന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം നടത്തി. ഷെരീഫ് ഒളിവിലാണ്. മത്സ്യ കച്ചവടക്കാരനും ലോട്ടറി കച്ചവടക്കാരനുമാണ്.
പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമം: ഗൃഹനാഥനെതിരെ കേസ്
01:04 AM Feb 03, 2023 | Deepika.com