തിരുവില്വാമല: പട്ടിപ്പറന്പിൽ നിന്നു വിൽപനക്കായി കൊണ്ടുവന്ന നാലര ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി തിരുവില്വാമല പട്ടിപ്പറന്പ് കാക്കശേരികളം ശശികുമാറിനെ(59) പഴയന്നൂർ എക്സൈസ് സംഘം പിടികൂടി.
എക്സൈസ് ഓഫീസർ ഒ. സജിതയുടെ നിർദേശപ്രകാരം പ്രിവന്റീവ് ഓഫീസർ എൻ. രതീഷിന്റെ നേതൃത്വത്തിൽ സിവിൽ പ്രിവന്റീവ് ഓഫീസർ എൻ. സജിത, പ്രദീപൻ എന്നിവരടങ്ങുന്ന സംഘമാണ് ശശികുമാറിനെ പിടികൂടിയത്. 2,500 രൂപയും കണ്ടെത്തി. പ്രതിയെ വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കും.
നാലര ലിറ്റർ വിദേശ മദ്യവുമായി മധ്യവയസ്കൻ പിടിയിൽ
01:04 AM Feb 03, 2023 | Deepika.com