പേരാമംഗലം: ബസിൽ കയറണമെങ്കിൽ വിദ്യാർഥികൾക്ക് റോഡിൽ കയറി നിൽക്കണം. ഇല്ലെങ്കിൽ ബസുകൾ നിർത്തില്ലത്രേ. പേരാമംഗലം ബസ് സ്റ്റോപ്പിലാണ് വിദ്യാർഥികളുടെ കഷ്ടപ്പാട്.
അപകടകരമായ നിലയിൽ വിദ്യാർഥികൾ റോഡിൽ കയറി നിൽക്കുന്നതോടെ പലപ്പോഴും ബസുകൾ റോഡിന് നടുവിൽ തന്നെ നിർത്തുകയാണ്. ഇതോടെ മറ്റു വാഹനങ്ങൾക്കും കടന്നു പോകാൻ പറ്റാതാകും.
പോലീസിന്റെ സഹായം ഉണ്ടെങ്കിലേ വിദ്യാർഥികളുടെ അപകടകരമായ ഈ പ്രശ്നം പരിഹരിക്കാനാകുവെന്ന് നാട്ടുകാർ പറഞ്ഞു.
ബസ് കയറാൻ വിദ്യാർഥികൾക്ക് റോഡിൽ കയറി നിൽക്കണം!
01:03 AM Feb 03, 2023 | Deepika.com