ഗുരുവായൂർ: ലിറ്റിൽ ഫ്ലവർ കോളജ് 68-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. കോളജ് ഓഡിറ്റോറിയത്തിൽ രാമനാഥപുരം രൂപത ബിഷപ് മാർ പോൾ ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. തൃശൂർ അസീസി പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയറും കോളജ് മാനേജരുമായ സിസ്റ്റർ ലിറ്റിൽ മേരി അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. സി. ജീസ്മ തെരേസ് റിപ്പോർട്ട് അവതരിപ്പിച്ചു. കൗണ്‍സിലർ പ്രഫ. പി.കെ. ശാന്തകുമാരി, ഫാ. ജോയ്കൊള്ളന്നൂർ, ഫാ. സോളി തട്ടിൽ, ഡോ. ട്രീസ ഡൊമിനിക്, ഡോ. കെ. അജിത്, ഡോ. പി.പി. മോളി, കോളജ് ചെയർപേഴ്സണ്‍ ശാനമെഹശബും, ആൻ റൂപ, ഡോ. സ്വപ്ന ജോണി എന്നിവർ പ്രസംഗിച്ചു.
കോളജിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ കെമിസ്ട്രി വിഭാഗം മേധാവി ഡോ. ലാലി തോമസ് കോട്ടുരാൻ, ഇംഗ്ലീഷ് വിഭാഗം അധ്യാപിക ഡോ. എസ്തർ മാണി, അനധ്യാപകരായ ഇ.ജെ. ആനി, എം.എൽ. സിറിൾ എന്നിവർക്ക് യാത്രയയപ്പും നൽകി.
എൽഎഫ് കോളജ് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
01:03 AM Feb 03, 2023 | Deepika.com