കേച്ചേരി: ചൂണ്ടൽ പഞ്ചായത്ത് 2022-2023 വാർഷിക പദ്ധതിയിലുൾപ്പെടുത്തി, നിർധന കുടുംബങ്ങളിലെ വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു. 1,04,375 രൂപ ചെലവിൽ ആദ്യ ഘട്ടം 25 കട്ടിലുകളാണ് വിതരണം ചെയ്തത്.
കേച്ചേരി ഗവൺമെന്റ് എൽപി സ്കൂളിലെ ശതാബ്ദി സ്മാരക ഹാളിൽ ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ്് രേഖ സുനിൽ കട്ടിൽ വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പി.ടി. ജോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിന്ദു ഫ്രാൻസീസ് പദ്ധതി വിശദീകരണം നടത്തി.
സ്ഥിരം സമിതി അധ്യക്ഷരായ സുനിത ഉണ്ണികൃഷ്ണൻ, ഹസനുൽ ബന്ന, പഞ്ചായത്തംഗങ്ങളായ അഞ്ജു പ്രേമദാസ്, കെ.ടി. ബാലകൃഷ്ണൻ, പി.എസ്. സന്ദീപ്, ടി.പി. പ്രജീഷ്, വി. ആന്റോ പോൾ, എൻ.ഡി. സജിത് കുമാർ, ജൂലറ്റ് വിനു, വി.പി. ലീല എന്നിവർ പ്രസംഗിച്ചു.
നിർധന കുടുംബങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു
01:03 AM Feb 03, 2023 | Deepika.com