തൃശൂർ: സിറ്റി പോലീസ് സ്റ്റുഡന്റ്് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി നാലു സ്കൂളുകളില്‍നിന്നുള്ള 176 കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി.
ദേവമാത സിഎംഐ പബ്ലിക് സ്കൂൾ, വില്ലടം ഗവ. ഹയർ സെക്കന്‍ഡറി, കുന്നംകുളം ജിഎംബിഎച്ച്എസ്എസ്, എൽത്തുരുത്ത് സെന്റ് അലോഷ്യസ് സ്കൂളുകളിലെ കേഡറ്റുകളാണ് പങ്കെടുത്തത്. ദേവമാത സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങില്‍ എക്സൈസ് വിജിലൻസ് എസ്പിയും സ്റ്റേറ്റ് എസ്പിസി നോഡൽ ഓഫീസറുമായ മുഹമ്മദ് ഷാഫി സല്യൂട്ട് സ്വീകരിച്ചു.
ദേവമാത പ്രിൻസിപ്പല്‍ ഫാ. സണ്ണി പുന്നേലിപ്പറമ്പിൽ, കുന്നംകുളം സ്കൂൾ പ്രിൻസിപ്പല്‍ പി.കെ. റസിയ,വില്ലടം സ്കൂൾ പ്രിൻസിപ്പല്‍ പി.ജി. ദയ, സെന്റ് അലോഷ്യസ് പ്രധാനാധ്യാപകന് ജെന്നി വർഗീസ്, എസിപി കെ.കെ. സജീവ്, എസ്എച്ച്ഒമാരായ ടി.പി. ഫർഷാദ്, കെ.സി. ബൈജു, സി.വി. പ്രദീപ് എന്നിവർ സംബന്ധിച്ചു.
176 കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്
01:03 AM Feb 03, 2023 | Deepika.com