തൃശൂർ: സെന്റ് തോമസ് കോളജിലെ കംപ്യൂട്ടർ സയൻസ് ഡിപ്പാർട്ടുമെന്റ് ഒരുക്കുന്ന ടെക്നോ-കൾച്ചറൽ ഫെസ്റ്റ് - സൃഷ്ടി 2.3 ഈമാസം ഒൻപത്, പത്ത് തീയതികളിൽ നടത്തും.
ഇന്ന് ലോഗോ പ്രകാശനം, ഇൻക്വിസിറ്റീവ്(ഇന്റർ കോളജ്, എച്ച്എസ്എസ് ക്വിസ് മത്സരം) എന്നിവയോടെ സൃഷ്ടി 2.3 നു തുടക്കമാവും. ഫെസ്റ്റിന്റെ ഭാഗമായി വിവിധ ഇന്റർകൊളീജിയറ്റ് മത്സരങ്ങൾ ഉണ്ടായിരിക്കും. വാൾട്ട്സ് (നൃത്തമത്സരം), സ്റ്റെപ്പ് ആൻഡ് സിംക്രോ (മിറർ ഡാൻസ്), ഐ സ്പൈ (ട്രഷർ ഹണ്ട്), ക്ലിക്സ് (ഫോട്ടോഗ്രഫി), ഫേഷ്യം പിക്ചറ (ഫെയ്സ് പെയിന്റിംഗ്), ലെക്സ് ആൻഡ് യാക് (ഡീബഗ്ഗിംഗ്), ബ്ലൈൻഡ് ഹെക്സ് (ബ്ലൈൻഡ് കോഡിംഗ്), എൻവിഷൻസ് (ലാൻ ഗെയിമിംഗ്) എന്നിവയാണ് മത്സരങ്ങൾ. http/srishti.algata.in എന്ന വെബ്സൈറ്റിൽ മത്സരങ്ങൾക്കായി രജിസ്റ്റർ ചെയ്യാം. മെയിൽ ഐഡി: srishti2.3000@gmail.com ഫോണ്: 9633912512, 8086608240.
സെന്റ് തോമസ് കോളജിൽ ’സൃഷ്ടി 2.3’ ടെക്നോ-കൾച്ചറൽ ഫെസ്റ്റ്
01:00 AM Feb 03, 2023 | Deepika.com