തൃശൂർ: രണ്ടാമതു ഖേലോ ഇന്ത്യ വുമൺസ് ജൂഡോ റാങ്കിംഗ് ടൂർണമെന്റിനു മുന്നോടിയായുള്ള സൗത്ത് ഇന്ത്യൻ മത്സരത്തിനു തൃശൂർ രണ്ടാമതും വേദിയാകുന്നു. ഇന്നു മുതൽ അഞ്ചുവരെ വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിലാണു മത്സരങ്ങളെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
കേരളം, പോണ്ടിച്ചേരി, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ള 500 ൽ അധികം പെൺകുട്ടികൾ മാറ്റുരയ്ക്കും. ജില്ലാ സ്പോർട്സ് കൗൺസിലുമായി സഹകരിച്ചാണു മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. വിവിധ കാറ്റഗറികളിലായി ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവർ ഡൽഹിയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിലേക്കു യോഗ്യത നേടും.
ഇൗ ടൂർണമെന്റിലെ മെഡൽ നേടാത്ത കളിക്കാരെപ്പോലും കണ്ടെത്തി ഉന്നത പരിശീലനം നൽകുന്ന പദ്ധതി നടപ്പാക്കാൻ സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ പ്രത്യേക സംഘം എത്തുമെന്നു ജില്ലാ സ്പോർട്സ് കൗൺസിൽ ചെയർമാൻ കെ.ആർ. സാംബശിവൻ, രക്ഷാധികാരി കെ. രാധാകൃഷ്ണൻ, കെ. ജോയ് വർഗീസ്, സുരേഷ് ഒറ്റാലി, കെ.സി. ഷൈനൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
സൗത്ത് ഇന്ത്യൻ വുമൺസ് ജൂഡോ ലീഗ്, റാങ്കിംഗ് ടൂർണമെന്റ് ഇന്നുമുതൽ
01:00 AM Feb 03, 2023 | Deepika.com