പെരിന്തൽമണ്ണ: കേന്ദ്രഗ്രാമവികസന-ഭൂവികസന മന്ത്രാലയത്തിന്റെ നിർദ്ദേശം പ്രകാരം ആസാദീകാ അമൃത് മഹോത്സവവത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിലെ പുളിയന്തോട് പുനരുജ്ജീവന പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് നിർവഹണ ചുമതലയുള്ള പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന പദ്ധതിയുടെ ഭാഗമായി ജലം എന്ന ആശയം മുൻ നിർത്തിയാണ് ജല സ്രോതസുകളുടെ പുനരുജ്ജീവന പ്രവർത്തികൾക്ക് തുടക്കം കുറിച്ചത്. ജലസംരക്ഷണ പ്രവർത്തനത്തെ കുറിച്ചുള്ള അവബോധ പരിപാടികൾ, ഭൂവിഭാവങ്ങളുടെ സുസ്ഥിര ഉപയോഗത്തിനുള്ള പ്രവർത്തികൾ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടക്കുന്നത്.
പരിപാടി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.കെ.മുസ്തഫ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ നജ്മ തബ്ഷീറ അധ്യക്ഷയായി. അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് മെന്പർ വഹിത, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ കെ.പാർവതി, എ.ഇ.ഷിജു, ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർ ഗോപകുമാർ പ്രസംഗിച്ചു.വിവിധ സന്നദ്ധപ്രവർത്തകർ, കർഷകർ, ജനപ്രതിനിധികൾ പങ്കെടുത്തു.
പുളിയന്തോട് പുനരുജ്ജീവന പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു
12:11 AM Feb 03, 2023 | Deepika.com