കൊടകര:ആധുനിക സാങ്കേതികവിദ്യയുടെ സഹായത്താൽ പരിസ്ഥിതി മലിനീകരണപ്രശ്നങ്ങളെ എങ്ങനെ ഫലപ്രദമായി നേരിടാം എന്നവിഷയത്തെ അടിസ്ഥാനമാക്കി സഹൃദയ എൻജിനീയറിംഗ് കോളജിലെ ബയോടെക്നോളജി വിഭാഗം സംഘടിപ്പിക്കുന്ന മൂന്നുദിവസത്തെ ഫാക്കൽറ്റി ഡവലപ്മെന്റ്പ്രോഗ്രാം ആരംഭിച്ചു.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്കൂൾ ഓഫ് എൻജിനീയറിംഗ് കെമിക്കൽ വിഭാഗം മേധാവി ഡോ. ജി. മധു ഉദ്ഘാടനം ചെയ്തു.
ഐഐടി, എൻഐടി ഉൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള പ്രഫസർമാർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും .
കോളജ് എക്സിക്യുട്ടീവ് ഡയറക്ടർ റവ. ഡോ. ആന്റോ ചുങ്കത്ത് അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടർ ഡോ. സുധ ജോർജ് വളവി, പ്രിൻസിപ്പൽ ഡോ. നിക്സണ് കുരുവിള, ബയോടെക്നോളജി വിഭാഗം മേധാവി ഡോ. അന്പിളി മേച്ചൂർ, ഡോ. ഉമ കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.
സഹൃദയ എൻജിനീയറിംഗ് കോളജിൽ ശില്പശാലയ്ക്കു തുടക്കം
12:54 AM Feb 02, 2023 | Deepika.com