തിരുവില്വാമല: പൊതുസ്ഥലത്ത് മാലിന്യം തള്ളിയ സംഭവത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചു.
കൈത്തറി നെയ്ത്ത് കേന്ദ്രമായ കുത്താന്പുള്ളിയിലേക്കുള്ള റോഡരികിൽ ഇന്നലെ രാവിലെ വലിയ ചാക്കിൽ കെട്ടിയ നിലയിൽ മാലിന്യം തെരുവുനായ്ക്കൾ കടിച്ചുവലിക്കുന്നത് കണ്ട കുത്താന്പുള്ളി ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മാലിന്യം തിരിച്ചെടുപ്പിച്ച് പതിനായിരം രൂപ പിഴ ഈടാക്കിയത്. കഴിഞ്ഞ ദിവസം വിവാഹം നടന്ന വീട്ടിൽനിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ, മദ്യക്കുപ്പികൾ, പ്ലാസ്റ്റിക് കുപ്പികൾ എന്നിവയാണ് ചാക്കിൽ കെട്ടി റോഡരികിൽ തള്ളിയത്.
ചാക്കിൽനിന്ന് കിട്ടിയ വിലാസത്തിൽ നിന്നാണ് ഉറവിടം കണ്ടെത്തിയത്. തള്ളിയ മാലിന്യം പിന്നീട് ആളെ വിളിച്ചുവരുത്തി തിരിച്ചെടുപ്പിച്ച് പിഴ ഈടാക്കുകയായിരുന്നു.
റോഡരികിൽ തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ച് പിഴ ഈടാക്കി
12:50 AM Feb 02, 2023 | Deepika.com