കണ്ണാറ: എയ്ഡഡ് അപ്പർ പ്രൈമറി സ്കൂളിന്റെ അടുക്കളയിലെ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചത് പരിഭ്രാന്തിക്കിടയാക്കി. ഇന്നലെ രാവിലെ 10ന് ക്ലാസ് തുടങ്ങിയതിനുശേഷമാണ് സംഭവം. നാട്ടുകാരുടെയും അധ്യാപകരുടെയും സമയോചിതമായ ഇടപെടൽ മൂലം വലിയ അപകടം ഒഴിവായി. കത്തിക്കൊണ്ടിരുന്ന ഗ്യാസ് സിലിണ്ടിറില് ചാക്ക് നനച്ചിട്ടതുകൊണ്ട് തീ വ്യാപിക്കുന്നത് തടയാനായി.
സ്കൂൾ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് തൃശൂർ അഗ്നിരക്ഷാനിലയത്തിൽ നിന്നും അസി.സ്റ്റേഷൻ ഓഫീസർ ശരത്ചന്ദ്രബാബു, സീനിയർ ഫയർ ഓഫീസർ ജ്യോതികുമാർ എന്നിവരുടെ നേതൃത്വത്തിൽ ഒരു യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു. ഫയർ റെസ്ക്യൂ ഓഫീസർമാരായ എഡ്വേർഡ് ലോനപ്പൻ, ബിജോയ് ഈനാശു രാകേഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
സ്കൂള്‍ അടുക്കളയിലെ ഗ്യാസ് സിലിണ്ടർ കത്തിയത് പരിഭ്രാന്തി പരത്തി
12:50 AM Feb 02, 2023 | Deepika.com