തൃശൂർ: കോർപറേഷന്റെയും ചേംബർ ഓഫ് കോമേഴ് സിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് വ്യാപാരസ്ഥാപനങ്ങളിൽ ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയ സമ്മാ നപദ്ധതി കൂപ്പണ്‍ നറുക്കെടുപ്പ് നടത്തി.
ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ സംഘടിപ്പിച്ച നറുക്കെടുപ്പിന് തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവൽ ചെയർമാൻകൂടിയായ കോർപറേഷൻ മേയർ എം.കെ. വർഗീസ്, ജനറൽ കണ്‍വീനർ ടി.എസ്. പട്ടാഭിരാമൻ എന്നിവർ നേതൃത്വം നല്കി. ചേംബർ പ്രസിഡന്റ് പി.കെ. ജലീൽ അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോണ്‍ ചിറ്റിലപ്പിള്ളി സ്വാഗതവും ചേംബർ ജോയിന്റ് സെക്രട്ടറി കുരിയപ്പൻ കെ. എരിഞ്ഞേരി നന്ദിയും പറഞ്ഞു.
ചേംബർ ഓഫ് കോമേഴ്സ് വുമണ്‍സ് വിംഗ്, യൂത്ത് വിംഗ്, ഫ്രണ്ട്സ് ഓഫ് ചേംബർ എന്നിവയുടെ ഭാരവാഹികളടക്കം നിരവധി വ്യാപാരികൾ നറുക്കെടുപ്പിനു സാക്ഷ്യം വഹിച്ചു.
തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവൽ: നറുക്കെടുപ്പ് നടത്തി
12:48 AM Feb 02, 2023 | Deepika.com