ക​ക്കാ​ട് പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം

12:48 AM Feb 02, 2023 | Deepika.com
തൃ​ശൂ​ർ: എ​ൻ.​എ​ൻ. ക​ക്കാ​ട് സാ​ഹി​ത്യ പു​ര​സ്ക​ാരം പാ​ല​ക്കാ​ട് കു​മ​ര​നെ​ല്ലൂ​ർ സ്വ​ദേ​ശി ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി ഗൗ​ത​മി​ന് നാ​ളെ ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സാ​ഹി​ത്യ അ​ക്കാ​ദ​മി ഹാ​ളി​ൽ രാ​വി​ലെ പ​ത്തി​നു ന​ട​ക്കു​ന്ന സ​മ്മേ​ള​നം ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും. പി. ​ചി​ത്ര​ൻ ന​ന്പൂ​തി​രി​പ്പാ​ട് പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കും. മ​യി​ൽ​പ്പീ​ലി ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ആ​റു മു​ത​ൽ 18 വ​യ​സു​വ​രെ​യു​ള്ള യു​വ ക​വി​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ് 10000 രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം.
ച​ട​ങ്ങി​ൽ കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​ര ജേ​താ​വ് അ​ന​ഘ ജെ. ​കോ​ല​ത്ത് "മ​യി​ൽ​പ്പീ​ലി യം​ഗ് സ്കോ​ള​ർ​ഷി​പ്പ്’ വി​ത​ര​ണം ചെ​യ്യും. ഡോ. ​ജേ​ക്ക​ബ് തോ​മ​സ് "മ​യി​ൽപ്പീ​ലി ഇം​ഗ്ലീ​ഷ്’ പ​തി​പ്പി​ന്‍റെ പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ക്കും. എ​ൻ. ഹ​രീ​ന്ദ്ര​ൻ ക​ക്കാ​ട് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ കെ. ​കി​ട്ടു​നാ​യ​ർ, ക​ണ്‍​വീ​ന​ർ വി.​എ​ൻ. ഹ​രി, ജി. ​സ​തീ​ഷ്കു​മാ​ർ, പ്രീ​താ ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.