പട്ടിക്കാട്: പീച്ചി കെഎഫ്ആർഐ ഹോസ്റ്റലിനു സമീപം സ്കൂട്ടർ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. മുളയം തടത്തിൽ ഗോപിയുടെ മകൻ അമൽ(22) ആണ് മരിച്ചത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടം. പീച്ചി ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്ക് കെഎഫ്ആർഐ ഹോസ്റ്റലിന്റെ മതിലിലും സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റിലും ഇടിക്കുകയായിരുന്നു.
പീച്ചി കെഎഫ്ആർഐക്കു സമീപം സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു
11:56 PM Feb 01, 2023 | Deepika.com