വാൻ ബൈക്കിലിടിച്ച് ഗൃഹനാഥൻ മരിച്ചു
11:56 PM Feb 01, 2023 | Deepika.com
പെരുന്പടപ്പ്: പിക്കപ്പ് വാൻ ബൈക്കിലിടിച്ച് ഗൃഹനാഥൻ മരിച്ചു. ചിയാനൂർ പരേതനായ കോട്ടേല വളപ്പിൽ സിദ്ധിയുടെ മകൻ മുഹമ്മദ്(43) ആണ് മരിച്ചത്. മക്കൾ: ഹംന ജബീൻ, ഹയ ആയിഷ എന്നിവർക്ക് പരിക്കേറ്റു. വിദ്യാർഥികളെ ബൈക്കിൽ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെ പിക്കപ്പ് വാൻ വന്നിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷെമീന. മൂന്നാമത്തെ മകൻ ഹാമീഷ്കർ.