കൊരട്ടി: സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പൊങ്ങം നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ നടന്ന മെഗാ അലുമിനി മേള - 2023ൽ അധ്യാപകരും വിരമിച്ച അധ്യാപകരും വിദ്യാർഥികളും 350 ലേറെ പൂർവ വിദ്യാർഥികളും പങ്കെടുത്തു.
പഠനകാലത്തെ അനുഭവങ്ങൾ പങ്കുവച്ച സെഷനിൽ കലാപരിപാടികളും അരങ്ങേറി. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടറും പ്രിൻസിപ്പലുമായ റവ.ഡോ. കെ.ജെ. പോൾ, കോളേജിന്റെ സ്ഥാപക ഡയറക്ടറായിരുന്ന ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ, മുൻ പ്രിൻസിപ്പൽ ഫാ.സജി പീറ്റർ, കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഫാ.ജോസ് ഇടശേരി എന്നിവർ പ്രസംഗിച്ചു. ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കലിനെയും ഫാ. ജോസ് ഇടശേരിയെയും വിവിധ മേഖലകളിൽ മികവു പുലർത്തിയ പൂർവ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു.
സംഗമത്തിനെത്തിയ പൂർവ വിദ്യാർഥികൾക്കും കോളേജിലെ നിലവിലുള്ള സൗകര്യങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുന്ന അലുമിനി പ്രിവിലേജ് കാർഡും സ്നേഹസമ്മാനവും നൽകി.
സിൽവർ ജൂബിലിയുടെ നിറവിലെത്തിയ കോളേജിന് സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്താണ് പൂർവ വിദ്യാർഥികൾ മടങ്ങിയത്.
നൈപുണ്യ കോളജിൽ പൂർവ വിദ്യാർഥി സംഗമം
12:38 AM Feb 01, 2023 | Deepika.com