ഇരിങ്ങാലക്കുട: അനധികൃതമായി സ്ഫോടക വസ്തു ഉപയോഗിച്ച് നടത്തിയ വെടിക്കെട്ടിനെതിരൈ ആളൂർ പോലീസ് കേസെടുത്തു. മുരിയാട് എംപറർ ഇമ്മാനുവേൽ ട്രസ്റ്റ് അധികൃതരാണ് തിങ്കളാഴ്ച് രാത്രി അനുമതി ഇല്ലാതെ വെടിക്കെട്ട് നടത്തിയത്.
ജില്ലാ മജിസ്ട്രേറ്റിന്റെ മുൻ കൂർ അനുമതി ഇല്ലാത്തതിനാലും അപകടകരമായ സ്ഫോടക വസ്തുകൾ അനധികൃതമായി ഉപയോഗിച്ചതിനാലും വേണ്ടത്ര സുരക്ഷ പാലിക്കാത്തതിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ട്രസ്റ്റ് പ്രതിനിധി ബേസിലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. പാടശേഖരത്തിൽ അനധികൃതമായി സ്ഫോടക വസ്തുകൾ ഉപയോഗിച്ചതിനെതിരെ നാട്ടുകാരിൽ പ്രതിഷേധമുണ്ട്.
നെൽകൃഷിക്കും കൃഷിയിടങ്ങളിലെ ആവാസ വ്യവസ്ഥക്കും ഇത് ഏറെ ദോഷം ചെയ്തുവെന്നാണ് കർഷകർ പറയുന്നത്.
അനധികൃതമായി സ്ഫോടക വസ്തു ഉപയോഗിച്ച് നടത്തിയ വെടിക്കെട്ടിനെതിരെ കേസെടുത്തു
12:38 AM Feb 01, 2023 | Deepika.com