ശില്പശാല നടത്തി
12:38 AM Feb 01, 2023 | Deepika.com
ചാലക്കുടി: പ്രദേശിക പത്രപ്രവർത്തകർക്കു വേണ്ടി കേന്ദ്ര വാർത്ത പ്രക്ഷേപണ വകുപ്പ് മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചി പ്രസ് ഇൻഫർമേഷൻ ബ്യൂറോ ശില്പശാല നടത്തി. തൃശൂർ റൂറൽ എസ്പി ഐശ്വര്യ ദോഗ്ര ഉദ്ഘാടനം ചെയ്തു. മുതിർന്ന പത്രപ്രവർത്തകരായ പി.എൻ. കൃഷ്ണൻ നായർ , സി.കെ. പോൾ , സി.ആർ. പുരുഷോത്തമൻ എന്നിവരെ ആദരിച്ചു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി അധ്യക്ഷത വഹിച്ചു. പ്രസ്ക്ലബ് പ്രസിഡന്റ് എം.ജി.ബാബു, സെക്രട്ടറി കെ.വി. ജയൻ സാന്പത്തിക സാക്ഷരത കൗണ്‍സിലർ ടി.വി. അശോക് കുമാർ, മോഹൻദാസ് പാറപ്പുറത്ത്, പിഐബി കൊച്ചി ഡയറക്ടർ രശ്മി റോജ തുഷാര നായർ, ഉഷ പ്രേമൻ, സൂരജ് രാജ്, അബ്ദുമനാഫ്, ഭരിത പ്രതാപ് , കെ.കെ. കൊച്ചു മുഹമ്മദ്, നിഷ ബിജു, കെ.വൈ. ഷാമില എന്നിവർ പ്രസംഗിച്ചു