തൃശൂർ: തൃശൂർ പ്രസ് ക്ലബ്ബും പബ്ലിക് റിലേഷൻസ് വകുപ്പും ചേർന്ന് ഡിജിറ്റൽ ന്യൂസ് മേക്കിംഗ് ശില്പശാല നടത്തി. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി.വിനീത ഉദ്ഘാടനം ചെയ്തു. മൊബൈൽ ഉപയോഗിച്ചുള്ള ചിത്രീകരണവും എഡിറ്റിംഗും പ്രചാരണവും സംബന്ധിച്ച് മാധ്യമ പ്രവർത്തകൻ വരുണ്‍ രമേഷ് ക്ലാസ് നയിച്ചു. ജില്ലയിലെ വിവിധ കോളജുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു.
ഉദ്ഘാടനച്ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡന്റ് ഒ. രാധിക അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ അബ്ദുൾ കരീം, പ്രസ് ക്ലബ് സെക്രട്ടറി പോൾ മാത്യു, വൈസ് പ്രസിഡന്റ് അരുണ്‍ എഴുത്തച്ഛൻ എന്നിവർ പ്രസംഗിച്ചു.
ഡിജിറ്റൽ ന്യൂസ് മേക്കിംഗ് ശില്പശാല നടത്തി
12:37 AM Feb 01, 2023 | Deepika.com