തൃശൂർ: നഴ്സിംഗ് പഠനരംഗത്ത് ലൈബ്രറിയുടെ ആവശ്യകതയേയും സാധ്യതയേയും ആധുനിക സൗകര്യങ്ങളേയും കുറിച്ച് അറിവും സാങ്കേതിക ജ്ഞാനവും വളർത്തുന്നതിനായി തൃശൂർ ജൂബിലി മിഷൻ നഴ്സിംഗ് കോളജിൽ ഏകദിന ദേശീയ ലൈബ്രറി ശില്പശാല നടത്തി.
ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ ശില്പശാല ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഡോ. എ.ടി. ഫ്രാൻസിസ്, ഡോ. വിമൽകുമാർ, ഡോ. അസാരിയ ജബൽ കുമാർ, ജൂബിലി നഴ്സിംഗ് കോളജ് അസി. ഡയറക്ടർ ഫാ. ഷിജോ മാപ്രാണത്തുകാരൻ, പ്രിൻസിപ്പൽ ഡോ. ഏയ്ഞ്ജല ജ്ഞാനദുരൈ, സാൻജോ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. ലൈബ്രേറിയന്മാരായ നിർമല, ടിന്റു ജോസ് എന്നിവർ സന്നിഹിതരായിരുന്നു.
കൈത്തണ്ട മുറിച്ച്
യുവാവിന്റെ ആത്മഹത്യാശ്രമം
തൃശൂർ: നഗരത്തിൽ കൈത്തണ്ട മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം. തലോർ സ്വദേശിയായ ഇരുപത്തെട്ടുകാരനെയാണു രക്തം വാർന്ന് പൂങ്കുന്നം എലൈറ്റ് സൂപ്പർ മാർക്കറ്റിനു സമീപം അവശനിലയിൽ കണ്ടെത്തിയത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി രക്ഷാപ്രവർത്തനം നടത്തി. തൃശൂർ ആക്ട്സ് പ്രവർത്തകർ ഇയാളെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയ ലൈബ്രറി ശില്പശാല
12:37 AM Feb 01, 2023 | Deepika.com