തൃശൂർ: നഗരത്തിൽ ഒഡീഷ സ്വദേശിയെ ഗുരുതരമായി വെട്ടിപരിക്കേൽപ്പിച്ച കേസിൽ തമിഴ്നാട് ഈറോഡ് സത്യമംഗലം സ്വദേശി അറുമുഖനെ(39) അറസ്റ്റ് ചെയ്തു. കഴിഞ്ഞ 28 ന് രാവിലെ ആറിനാണു കേസിനാസ്പദമായ സംഭവം. തൃശൂർ എംഒ റോഡ് ജംഗ്ഷനു സമീപം ഒഡീഷ സ്വദേശി രഞ്ജിത്ത് മെഹന്ദി എന്നയാൾ ഗുരുതര പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
തൃശൂർ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇൻസ് പെക്ടർ പി. ലാൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണു സംഭവശേഷം ഒളിവിലായിരുന്ന പ്രതിയെ ചാലക്കുടിയിൽ നിന്നു പിടികൂടിയത്. അസി. സബ് ഇൻസ്പെക്ടർ ദുർഗാലക്ഷ്മി, സിവിൽ പോലീസ് ഓഫീസർമാരായ പി. ഹരീഷ്കുമാർ, വി.ബി. ദീപക്, പി. ജിതിൻ, സുഹൈൽ ബാസിത്ത് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അതിഥിത്തൊഴിലാളിയെ വെട്ടി പരിക്കേൽപ്പിച്ചു; പ്രതി അറസ്റ്റിൽ
12:37 AM Feb 01, 2023 | Deepika.com