നിലന്പൂർ: നിലന്പൂർ നഗരസഭയുടെ വാർഷിക പദ്ധതി രൂപവത്കരണ യോഗം ചേർന്നു. ഇതിന്റെ ഭാഗമായി സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ചവരുടെ യോഗം വിളിച്ചു. നിലന്പൂർ നഗരസഭയുടെ 2023-2024 സാന്പത്തിക വർഷത്തിലെ പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ടാണ് സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെ വിരമിച്ചവരുടെ പ്രത്യേക യോഗം ചേർന്നത്.
പദ്ധതി രൂപവത്കരണത്തിൽ ഇവരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയുന്നതിനും ഉൾപ്പെടുത്തുന്നതിനുമാണ് യോഗം ചേർന്നത്. പദ്ധതികളുടെ രൂപവത്കരണത്തിന് ആവശ്യമായ പല നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അംഗങ്ങൾ മുന്നോട്ടുവെച്ചു. ഇതിൽ ചർച്ചയും നടന്നു. 22 ന് നടനഗരസഭയിൽ നടക്കുന്ന വികസന സെമിനാറിന്റെ ഭാഗമായാണ് യോഗം വിളിച്ചത്. നഗരസഭ വയോജനങ്ങൾക്കായി നടത്തുന്ന പ്രർത്തനങ്ങളെ യോഗം അഭിനന്ദിച്ചു. യോഗം ചെയർമാൻ മാട്ടുമ്മൽ സലീം ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരംസമിതി അധ്യക്ഷൻ പി.എം. ബഷീർ അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷൻമാരായ കക്കാടൻ റഹീം, സക്കറിയ ക്നാം തോപ്പിൽ, യു.കെ. ബിന്ദു, കൗണ്‍സിലർ ഡെയ്സി ചാക്കോ, നഗരസഭ സെക്രട്ടറി ജി. ബിനുജി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. അരുണ്‍കുമാർ എന്നിവർ പ്രസംഗിച്ചു.
നിലന്പൂർ നഗരസഭ; വാർഷികപദ്ധതി രൂപീകരണയോഗം ചേർന്നു
12:03 AM Feb 01, 2023 | Deepika.com