മങ്കട: സാമൂഹ്യ ശാസ്ത്രത്തിലെ കാടുകളെ കുറിച്ച് പഠിക്കുന്നതിനായി മലപ്പുറം ജില്ലയിലെ വള്ളിക്കാപ്പറ്റ അന്ധവിദ്യാലയ വിദ്യാർഥികളും ജീവനക്കാരും കാളികാവ് റേഞ്ചിലെ ചക്കികുഴി സ്റ്റേഷൻ ടികെ കോളനി സന്ദർശിച്ചു. മുപ്പത്തിനാല് വിദ്യാർഥികളും ജീവനക്കാരും രാവിലെ തന്നെ കോളനിയിൽ എത്തി. ഗൈഡിന്റെ സഹായത്തോടെ വിവിധ മരങ്ങൾ, ഇലകൾ, നീരൊഴുക്ക്, പാറക്കെട്ടുകൾ എന്നിവ കേട്ടും, സ്പർശിച്ചും കുട്ടികൾ സന്തോഷത്തോടെ പരിചയപ്പെട്ടു.
ക്യാന്പിന്റെ ഉദ്ഘാടനം വണ്ടൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. വിനു നിർവഹിച്ചു. തുടർന്ന് കുട്ടികളുമായി സംവദിച്ചു. കേരള അന്ധ വിദ്യാലയം പ്രധാന അധ്യാപകൻ പി. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.പി. അഭിലാഷ്, ജെ.ടി ഹമീദ്, ഏ.കെ. നാസർ എന്നിവർ പ്രസംഗിച്ചു. ചോലനായ്ക്കൾ വിഭാഗത്തിലെ ആദിവാസികളുമായി സംവദിക്കുകയും അവരുടെ ഭാഷ, ഉത്പന്നങ്ങൾ, ഗുഹ എന്നിവ കുട്ടികൾ തൊട്ടറിയുകയും ചോദിച്ചറിയുകയും ചെയ്തു. വന സംരക്ഷണ സമിതിയുടെ ഉപഹാരം റേഞ്ച് ഓഫീസർ വിതരണം ചെയ്തു.
കാടിന്റെ മഹത്വം തിരിച്ചറിഞ്ഞ് അന്ധ വിദ്യാർഥികൾ
12:03 AM Feb 01, 2023 | Deepika.com