ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു
10:51 PM Jan 31, 2023 | Deepika.com
അമ്മാടം: മുള്ളക്കര വഴിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുള്ളക്കര മഹാത്മ സ്കൂൾ അധ്യാപിക ശാസ്താംകടവ് കള്ളിക്കാടൻ ആഗസ്തിൻ മകൾ മഞ്ജു (22) മരിച്ചു. കഴിഞ്ഞ നാലിന് രാവിലെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് പോകും വഴി ഇവർ സഞ്ചിരിച്ചിരുന്ന സ്ക്കൂട്ടറും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം നടത്തി. മാതാവ്: ജീന. സഹോദരി: അഞ്ജു.