കാറിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
10:51 PM Jan 31, 2023 | Deepika.com
പുതുക്കാട്: തലോർ ദേശീയപാതയിൽ തലവണിക്കര ഡെക്കാത്തലോണിനു സമീപം കാറിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ഞായറാഴ്ച പുലർച്ചെ 1.30ന് റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ബന്ധപ്പെടുക: 04802751336, 9497980133, 9497980558