പത്തനംതിട്ട: ജില്ലാമെഡിക്കല്‍ ഓഫീസിന്റെയും ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്മിഷന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ക്കായി മൂന്നിന് ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ കെജിഎംഒഎ ഹാളില്‍ വര്‍ക്ഷോപ്പ് സംഘടിപ്പിക്കും. ജില്ലയിലെ എല്ലാ ആരോഗ്യ സംവിധാനത്തിലുമുള്ള (അലോപ്പതി, ആയുഷ്, ഹോമിയോ) സ്വകാര്യആശുപത്രി, ക്ലിനിക് ജീവനക്കാരും വര്‍ക്ഷോപ്പില്‍ പങ്കെടുക്കണമെന്ന് ഡിഎംഒ ഡോ.എല്‍ അനിതാകുമാരി അറിയിച്ചു.
അവലോകന യോഗം എട്ടിന്
പത്തനംതിട്ട: 2022-23ലെ ശബരിമല ഉത്സവവുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി എട്ടിന് രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
അടൂർ: കെല്‍ട്രോണിന്റെ അടൂര്‍ നോളജ് സെന്ററില്‍ പിഎസ്സി നിയമനങ്ങള്‍ക്ക് യോഗ്യമായ ഡിസിഎ, വേഡ് പ്രോസസിംഗ് ആൻഡ് ഡാറ്റാ എന്‍ട്രി, ടാലി എന്നീ കോഴ്സുകളിലേക്കും കംപ്യൂട്ടര്‍ ഹാര്ഡ്വെയര് നെറ്റ് വര്‍ക്കിംഗ് വിത്ത് ലാപ്ടോപ് ടെക്നോളജി, പ്രീ സ്കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകളുടെ പുതിയ ബാച്ചിലേക്കും അഡ്മിഷന് തുടങ്ങി. ഫോണ്‍: 9526 229 998.
ആറാം ക്ലാസ്പ്രവേശന തീയതി നീട്ടി
പത്തനംതിട്ട: ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് ആറാം ക്ലാസിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി എട്ട് വരെ നീട്ടിയതായി വെച്ചൂച്ചിറ നവോദയ പ്രിന്‍സിപ്പല്‍ വി .സുധീര്‍ അറിയിച്ചു.
പ്രകൃതി പഠനക്ലാസും പരിസ്ഥിതി ക്വിസ് മത്സരവും
പന്തളം: കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവത്കരണ വിഭാഗം പന്തളം ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ മങ്ങാരം ഗവൺമെന്റ് യുപി സ്കൂളിൽ പ്രകൃതി പഠന ക്ലാസും പരിസ്ഥിതി ക്വിസ് മത്സരവും നടത്തി. പന്തളം നഗരസഭ കൗൺസിലർ സുനിത വേണു പഠനക്ലാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് കെ.എച്ച് . ഷിജു അധ്യക്ഷത വഹിച്ചു.
ഹരിതകർമസേന യൂണിയൻ രൂപീകരിച്ചു
ഇലന്തൂർ: ഇലന്തൂർ ബ്ലോക്ക്തല ഹരിത കർമസേന യൂണിയൻ (സിഐടിയു) രൂപീകരണ യോഗം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എം. വി. സഞ്ജു ഉത്ഘാടനം ചെയ്തു. നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജൻ അധ്യക്ഷത വഹിച്ചു.
താത്കാലിക പാലം വേണം
റാന്നി: പുതമണ്ണിൽ താത്കാലിക പാലം നിർമിച്ച് ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന് ചെറുകോൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിയോഗം ആവശ്യപ്പെട്ടു.
ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന് ജില്ലാതല വർക്ക് ഷോപ്പ് മൂന്നിന്
10:24 PM Jan 31, 2023 | Deepika.com