കോന്നി: സ്വകാര്യ ബസിലെ ഡ്രൈവറും കണ്ടക്ടറും തമ്മിലടിച്ചതിനേതുടര്ന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റു. പത്തനാപുരം - പത്തനംതിട്ട റൂട്ടില്‍ ഓടുന്ന ബസിലെ ഡ്രൈവര്‍ രാജേഷും കണ്ടക്ടര്‍ അനീഷുമാണ് തമ്മിലടിച്ചത്. ഇന്നലെ വൈകുന്നേരം 5.30 ഓടെ കോന്നി ടൗണിലാണ് സംഭവം.
കോന്നി ടൗണില്‍ നിര്‍ത്തി ആളെ ഇറക്കിയ ശേഷം ബെല്ലടിക്കുന്നതിന് മുമ്പ് ബസ് എടുത്തുവെന്ന് ആരോപിച്ച് അനീഷും രാജേഷുമായി വാക്കു തര്‍ക്കം ഉണ്ടായി. തര്‍ക്കം മൂത്തപ്പോള്‍ രാജേഷ് ബസ് നിര്‍ത്തി ഡ്രൈവിംഗ് സീറ്റില്‍ നിന്ന ഇറങ്ങി വന്ന് യാത്രക്കാര്‍ ഇരിക്കുന്ന ഭാഗത്തു കയറി അനീഷിനെമർദിച്ചതായി പറയുന്നു. ഇവര്‍ തമ്മിലുള്ള അടിക്കിടെ യാത്രക്കാരായ രേഖ(40), അതുല്യ (23), അഞ്ജലി (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിവരമറിഞ്ഞ് പോലീസ് എത്തി ഡ്രൈവറെയും കണ്ടക്ടറെയും കസ്റ്റഡിയില്‍ എടുത്തു. പരിക്കേറ്റ യാത്രക്കാരികള്‍ക്ക് കോന്നി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ നല്കി.
സ്വകാര്യ ബസിൽ ഡ്രൈവറും കണ്ടക്ടറും തമ്മിലടിച്ചു; വനിതാ യാത്രക്കാർക്ക് പരിക്ക്
10:24 PM Jan 31, 2023 | Deepika.com