ട്രെയിൻ തട്ടി മരിച്ചു
10:22 PM Jan 31, 2023 | Deepika.com
മേലാറ്റൂർ: ട്രെയിൻ തട്ടി വയോധികൻ മരിച്ചു. വേങ്ങൂർ രണ്ടാം മൈൽ കുഴൽക്കിണറങ്ങലെ കരിന്പൻനിരയത്ത് ( ഓട്ടക്കല്ലുതൊടി) ഉണ്ണിക്കുട്ടി (84) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.45 നിലന്പൂരിൽ നിന്ന് ഷൊർണ്ണൂർക്ക് പോയ ട്രെയിൻ വേങ്ങൂരിൽ വെച്ച് തട്ടിയാണ് മരണപ്പെട്ടത്. ഭാര്യ:കല്ല്യാണി. മക്കൾ: ഹരിഹരൻ, ശിവരാമൻ, ശാന്ത, തങ്കം. മരുമക്കൾ: പരേതനായ ശിവശങ്കരൻ, ഭാസ്ക്കരൻ, ശാന്തകുമാരി, സുമിത്ര.