ഇരിങ്ങാലക്കുട: കെ.എം.മാണിയുടെ ജന്മദിനം കേരള കോണ്ഗ്രസ്-എം ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി കാരുണ്യദിനമായി ആചരിച്ചു. ശാന്തിസദനിൽ നടന്ന ചടങ്ങ് നിയോജകമണ്ഡലം പ്രസിഡന്റ് ടി.കെ.വർഗീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശാന്തിസദനിലെ അന്തേവാസികൾക്കൊപ്പം സ്നേഹവിരുന്നിൽ പങ്കെടുത്തു. നേതാക്കളായ ജൂലിയസ് ആന്റണി, ബിജു ആന്റണി, റോബി കാളിയങ്കര, ഡേവിസ് ചക്കാലക്കൽ, അഡ്വ. മിഥുൻ തോമസ്, പി.എസ്. ജയരാജൻ, റീന റോബി, പി.ഐ.നൗഷാദ്, ഡേവീസ് തുളുവത്ത്, സുനിൽ ചെരടായി എന്നിവർ നേതൃത്വം നല്കി.
ചാലക്കുടി: കെ.എം.മാണിയുടെ തൊണ്ണൂറാം ജന്മദിനം കാരുണ്യ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ചാലക്കുടി അനുഗ്രഹ സദനിലെ അന്തേവാസികൾക്ക് കേരള കോണ്ഗ്രസ് (എം) ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റി ശുചീകരണ സാമഗ്രികൾ കൈമാറി - നിയോജക മണ്ഡലം പ്രസിഡണ്ട് പോളിഡേ വിസ് അദ്ധ്യക്ഷത വഹിച്ചു. ഡെന്നീസ്. കെ. ആന്റണി, അഡ്വ. പി.ഐ. മാത്യു എന്നിവർ പ്രഭാഷണം നടത്തുകയും, മനോജ് ജോസഫ് സ്വാഗതവും, സിസ്റ്റർ സുപ്പീരിയർ ആലീസ് നന്ദിയും രേഖപ്പെടുത്തി.
കാരുണ്യദിനം ആചരിച്ചു
12:48 AM Jan 31, 2023 | Deepika.com