കൊരട്ടി: വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കം അടിപിടിയിൽ കലാശിച്ചു. 28 ന് രാത്രി 11 മണിയോടെ കൊരട്ടി ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം.
അടിപിടിയിൽ ജിഷ്ണു എന്നയാളെ ഗുരുതരമായി ദേഹോപദ്രവമേൽപ്പിച്ച കൊരട്ടി മുള്ളക്കര വീട്ടിൽ പൗലോസിന്റെ മകൻ സാജൻ (47) എന്നയാളെ കൊരട്ടി സിഐ ബി.കെ.അരുണ്‍ അറസ്റ്റു ചെയ്തു.
മുഖത്ത് ശക്തമായി ഇടിച്ചതിനെ തുടർന്ന് ജിഷ്ണുവിന്റെ രണ്ടു പല്ലുകളും നഷ്ടപ്പെട്ടു. തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയതിനു ശേഷം മർദ്ദിക്കുകയായിരുന്നുവത്രേ. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സാജനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കം: യുവാവിനെ ദേഹോപദ്രവമേൽപ്പിച്ചയാൾ അറസ്റ്റിൽ
12:48 AM Jan 31, 2023 | Deepika.com