ഇരിങ്ങാലക്കുട: ഏക ദേശീയത സ്ഥാപിക്കുക എന്ന തീവ്ര ലക്ഷ്യം നടപ്പാക്കാൻ ആർഎസ്എസ് ബിജെപി ഭരണകൂടം നിരന്തര ശ്രമം നടത്തുന്നുവെന്ന് മന്ത്രി കെ. രാജൻ അഭിപ്രായപ്പെട്ടു. സിപിഐ മണ്ഡലം കമ്മിറ്റി ടൗണ്‍ ഹാൾ അങ്കണത്തിൽ സംഘടിപ്പിച്ച ഭരണഘടന ജനാധിപത്യ മതേരത്വ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കണമെങ്കിൽ ഹിന്ദുത്വ മുതലാളിത്തം ഇല്ലാതാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.എസ്. ജയ, മണ്ഡലം സെക്രട്ടറി പി. മണി, അസിസ്റ്റന്റ് സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് എ.എസ്. ബിനോയ് ഷബീർ, മണ്ഡലം സെക്രെട്ടേറിയറ്റ് അംഗം അനിത രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ഏകദേശീയത സ്ഥാപിക്കാൻ ആർഎസ്എസ് -ബിജെപി ഭരണകൂടം തീവ്രശ്രമം നടത്തുന്നു: മന്ത്രി കെ. രാജൻ
12:48 AM Jan 31, 2023 | Deepika.com