കൊടുങ്ങല്ലൂർ: മത്സ്യ ബന്ധനത്തിനിടെ കടലിൽ വീണ തൊഴിലാളിക്കുള്ള തെരച്ചിൽ ഉൗർജിതമാക്കി.
കഴിഞ്ഞരാത്രി എറണാകുളം തോപ്പുംപടി ഹാർബറിൽ നിന്ന് മത്സ്യ ബന്ധനത്തിന് പുറപ്പെട്ട "ഉദയം' ഫിഷറീസ് ബോട്ടിലെ തമിഴ്നാട് സ്വദേശിയായ വിവേക് മൂർത്തി (32) എന്ന മത്സ്യ തൊഴിലാളിയാണ് മത്സ്യബന്ധനത്തിനിടയിൽ കടലിൽ തെറിച്ചു വീണത്.
കൊടുങ്ങല്ലൂർ ശ്രീനാരായണപുരം അഞ്ചങ്ങാടി കടലിൽ അഞ്ച് നോട്ടിൽ മൈൽ അകലെ യുള്ള ആഴക്കടലിലാണ് സംഭവം.
ഇന്ന് പുലർച്ചേ അഴീക്കോട് തീരദേശ പോലീസിന്റെ റിസ്ക്യൂ ബോട്ടും, കോസ്റ്റ് ഗാർഡും, ഫിഷറീസ് വകുപ്പിന്റെ ബോട്ടു മാണ് സംഭവ സ്ഥലത്ത് തെരച്ചിൽ നടത്തി കൊണ്ടിരിക്കുന്നത്.
മത്സ്യബന്ധനത്തിനിടെ കടലിൽവീണ തൊഴിലാളിക്കുള്ള തെരച്ചിൽ ഉൗർജിതം
12:47 AM Jan 31, 2023 | Deepika.com