എരുമപ്പെട്ടി: തിരുഹൃദയ ഫൊറോനാ പള്ളിയിൽ മതബോധന ദിനാഘോഷവും അവാർഡ് ദാനവും നടന്നു. ഫൊറോനാ വികാരി ഫാ. ജോഷി ആളൂർ യോഗത്തിൽ അധ്യക്ഷതവഹിച്ചു.
മതബോധന സോഷ്യൽ മിനിസ്ട്രി കണ്‍വീനർ ഡോ. ടോണി ജോസഫ് ഉദ്ഘാടനം ചെയ്തു. മതബോധന യൂണിറ്റ് പ്രിൻസിപ്പൽ എ.എ. സെബാസ്റ്റ്യൻ യോഗത്തിന് സ്വാഗതവും സെക്രട്ടറി എം.എൽ. ആന്റോ റിപ്പോർട്ടും അവതരിപ്പിച്ചു. സഹ വികാരി ഫാ. ലിവിൻ ചൂണ്ടൽ, പിടി എ പ്രസിഡന്റ് എം.വി. തോമസ്, കൈക്കാരൻ ബിജു സി.വർഗീസ്, കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി കണ്‍വീനർ കെ.ടി. സിന്റോ, സംഘടനാ ഏകോപന സമിതി കണ്‍വീനർ കെ.ഒ. ജോണി എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം കണ്‍വീനർ പി.എഫ്. സെബി നന്ദി പറഞ്ഞു.
മതബോധന ദിനാഘോഷം
12:47 AM Jan 31, 2023 | Deepika.com