വാടാനപ്പിള്ളി: സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ 125-ാം തിരുനാൾ സമാപിച്ചു. ആഘോഷമായ ദിവ്യബലിക്ക് സെന്റ് മേരീസ് മൈനർ സെമിനാരി വൈസ് റെക്ടർ ഫാ. ഡെന്നി ചിറയത്ത് മുഖ്യകാർമികത്വം വഹിച്ചു.
മുൻ വികാരി ഫാ. ഫ്രാൻസിസ് മുട്ടത്ത് സന്ദേശം നൽകി. വികാരി ഫാ.ജോണ്സണ് കുണ്ടുകുളം സഹകാർമികനായി. വൈകീട്ട് നടന്ന പ്രദക്ഷിണത്തിന് ഇടവകാംഗം ഫാ. സേവിയർ ക്രിസ്റ്റിയും വികാരി ഫാ. ജോണ്സണ് കുണ്ടുകുളവും നേതൃത്വം നൽകി. രാത്രി ഗാനമേളയും നടന്നു. ട്രസ്റ്റിമാരായ കെ.എഫ്. ജോസഫ്, എം.ടി. ഫ്രാൻസിസ്, പി.വി. ലോറൻസ്, ജനറൽ കണ്‍വീനർ എം.എൽ. സെബാസ്റ്റ്യൻ എന്നിവർ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
വാടാനപ്പിള്ളി തിരുനാൾ സമാപിച്ചു
12:46 AM Jan 31, 2023 | Deepika.com