മലപ്പുറം: രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് ദേശീയോദ്ഗ്രഥന സംഗമവും മഹാത്മഗാന്ധിയുടെ 75-ാം രക്തസാക്ഷി ദിനാചരണവും ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി.
മലപ്പുറം ഡിസിസി ഓഫീസ് പരിസരത്ത് സജ്ജമാക്കിയ വേദിയിലാണ് പരിപാടി നടത്തിയത്. ചടങ്ങിൽ ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനവും യാത്രയുടെ പ്രധാന ദൃശ്യങ്ങളുടെ പ്രദർശനവും നടത്തി. ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗമുൾപ്പെടെയുള്ള വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് വി.എസ് ജോയ് അധ്യക്ഷത വഹിച്ചു. ഇ.മുഹമ്മദ് കുഞ്ഞി, വി.സുധാകരൻ, റഷീദ് പറന്പൻ, വി.മധുസൂദനൻ, വി.എസ്.എൻ നന്പൂതിരി, പി.സി വേലായുധൻകുട്ടി, വല്ലാഞ്ചിറ ഷൗക്കത്തലി, ശശീന്ദ്രൻ മങ്കട, പി.പി ഹംസ, അഡ്വ.ഫാത്തിമ റോഷ്ന തുടങ്ങിയവർ പ്രസംഗിച്ചു.
മലപ്പുറം: ഭാരത് ജോഡോ യാത്രയുടെ സമാപനദിനത്തിൽ ജില്ലാ യൂത്ത് കോണ്ഗ്രസ് കമ്മിറ്റി സ്നേഹത്തിന്റെ പ്രതീകമായ വെള്ളരി പ്രാവുകളെ പറത്തി യാത്രയുടെ വിജയം ആഘോഷിച്ചു. ഡിസിസി ഓഫീസ് പരിസരത്ത് നടന്ന പരിപാടിപ്രസിഡന്റ് അഡ്വ. വി.എസ് ജോയ് പ്രാവിനെ പറത്തി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ ഹാരിസ്, ജില്ലാ ഭാരവാഹികളായ അഷ്റഫ് കുഴിമണ്ണ, ഷാജി കട്ടുപ്പാറ, അനൂപ് മൈത്ര, അജിത് പുളിക്കൽ, ഉമ്മറലി കാരേക്കാട്, റാഷിദ് പൂക്കോട്ടൂർ, ജിജി മോഹൻ,ജലീൽ ഏലംകുളം, മഹേഷ് കൂട്ടിലങ്ങാടി, നാസിൽ പൂവിൽ, അനീസ് തൃക്കലങ്ങോട് തുടങ്ങിയവർ പ്രസംഗിച്ചു.
പെരിന്തൽമണ്ണ: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം പെരിന്തൽമണ്ണ മണ്ഡലം യൂത്ത് കോണ്ഗ്രസ് കമ്മിറ്റി വിപുലമായി ആചരിച്ചു. പുഷ്പാർച്ചന ചടങ്ങ് യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി സി.കെ ഹാരിസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷഫീഖ് പൊന്നിയാകുർശി അധ്യക്ഷത വഹിച്ചു. യാക്കൂബ് കുന്നപ്പള്ളി, അരഞ്ഞിക്കൽ ആനന്ദൻ, രാകേഷ് ഏലംകുളം, മനോജ് പാതായ്ക്കര, ഷിബിൽ പാതായ്ക്കര തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഫാസിസ്റ്റ് വിരുദ്ധ പ്രതിഞ്ജയെടുത്തു.
അങ്ങാടിപ്പുറം: മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ സ്മരണാജ്ഞലിയും ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സദസും സംഘടിപ്പിച്ചു. മുതിർന്ന കോണ്ഗ്രസ് നേതാവ് പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി. മുരളിധരൻ അധ്യക്ഷത വഹിച്ചു. എം.ടി കുര്യക്കോസ് മുഖ്യപ്രഭാഷണം നടത്തി. ആർ.സേതുമാധവൻ, ടി. ഹരിദാസ്, പി.ടി അസൈനാർ, ഒടുവിൽ അഷറഫ്, സി.പി അജിത്, ആർ. സിന്ധു,
പി. കൃഷ്ണകുമാർ, പി. സതീശൻ, പി. അബ്ദൾനാസർ, കെ.ടി സുരേഷ്, സലിന താണിയൻ, എം.ശങ്കരൻ, ഷാന്േറാ, തകിടിയിൽ മാമ്മച്ചൻ, പി. അബ്ദുൾ ഖാദർ, ഫൈസൽ ചോലയിൽ, പി. മൊയ്തു, സണ്ണി കുന്നുംപുറം തുടങ്ങിയവർ നേതൃത്വം നൽകി.
നിലന്പൂർ: ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ദേശീയ പാതകയുയർത്തി.
രാഹുൽ ഗാന്ധി കാഷ്മീരിലെ ശ്രീനഗർ ലാൽ ചൗക്കിലെ കോണ്ഗ്രസ് ആസ്ഥാനത്ത് സമാപന സമ്മേളനത്തിന്റെ ഭാഗമായി രാവിലെ പത്തിനു പതാകയുയർത്തിയ സമയത്താണ് ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പാർട്ടി ഓഫീസുകളിൽ പതാകയുയർത്തിയത്. നിലന്പൂർ ബ്ലോക്ക് കോണ്ഗ്രസ് ഓഫീസിൽ കെപിസിസി മുൻ ജനറൽ സെക്രട്ടറി വി.എ കരീം പതാകയുയർത്തി. നിലന്പൂർ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് എ. ഗോപിനാഥ്, മുനിസിപ്പൽ കോണ്ഗ്രസ് പ്രസിഡന്റ് അഡ്വ. ഷെറി ജോർജ്, എം.കെ. ബാലകൃഷ്ണൻ, നഗരസഭ പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ് എന്നിവർ പ്രസംഗിച്ചു.
നിലന്പൂർ: നിലന്പൂർ മുനിസിപ്പൽ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണവും ഭാരത് ജോഡോ യാത്രാ ദേശീയോദ്ഗ്രഥന സംഗമവും സംഘടിപ്പിച്ചു. നിലന്പൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി കെപിസിസി. മുൻ ജനറൽ സെക്രട്ടറി വി.എ. കരീം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. ഷെറി ജോർജ് അധ്യക്ഷത വഹിച്ചു. കോണ്ഗ്രസ് നിലന്പൂർ ബ്ലോക്ക് പ്രസിഡന്റ് എ. ഗോപിനാഥൻ, കൗണ്സിലർ പാലോളി മെഹബൂബ്, പി.ടി. ചെറിയാൻ, വി.എ. ലത്തീഫ്, മൂർഖൻ മാനു, സി.ടി. ഉമ്മർകോയ തുടങ്ങിയവർ പ്രസംഗിച്ചു.
എടക്കര: മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ പാലേമാട് വിവേകാനന്ദ ബി.എഡ് കോളജ് വിദ്യാർഥികൾ പുഷ്പാർച്ചന നടത്തി. വിവേകാനന്ദ എഡ്യുക്കേഷണൽ കോംപ്ലക്സ് ചെയർമാൻ കെ.ആർ.ഭാസ്കരൻ പിള്ള ഉദ്ഘാടനം ചെയ്തു. അധ്യാപകരും വിദ്യാർഥികളും ചേർന്ന് തയാറാക്കിയ ’എന്റെ ഗാന്ധി’ മാഗസിൻ കെ.ആർ.ഭാസ്കരൻ പിള്ള പ്രിൻസിപ്പലിന് നൽകി പ്രകാശനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ.കെ.ജെ. സുരേഷ്, സോഷ്യൽ സയൻസ് വിഭാഗം മേധാവി എം.ബി പ്രവീണ, ഡോ.എം.കെ രാംകുമാർ, കോളജ് യൂണിയൻ ചെയർമാൻ പി.എസ്.സൽസബീൻ എന്നിവർ പ്രസംഗിച്ചു.
മഹാത്മ ഗാന്ധി അനുസ്മരണം നടത്തി
12:04 AM Jan 31, 2023 | Deepika.com