മലപ്പുറം: മലപ്പുറം പ്രസ് ക്ലബിലെ മാധ്യമപഠന കേന്ദ്രത്തിനു കീഴിൽ ആരംഭിക്കുന്ന മാധ്യമ പരിശീലന പദ്ധതിയുടെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ നിർവഹിച്ചു.
മാധ്യമ പ്രവർത്തന മേഖലയിലേക്ക് കടന്നു വരുന്ന പുതിയ തലമുറക്ക് മലപ്പുറം പ്രസ് ക്ലബിന്റെ കീഴിലുള്ള പരീശീലനം ഏറെ പ്രയോജനകരമാകുമെന്നു അവർ പറഞ്ഞു.
പദ്ധതിയുടെ ബ്രോഷർ പ്രകാശനം നഗരസഭാ ചെയർമാൻ മുജീബ് കാടേരി നിർവഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.റഷീദ് ബാബു ഏറ്റുവാങ്ങി. പ്രസ് ക്ലബ് പ്രസിഡന്റ് വിമൽ കോട്ടക്കൽ അധ്യക്ഷത വഹിച്ചു.
മാധ്യമപഠന കേന്ദ്രം ഡയറക്ടർ വി.എം.സുബൈർ പദ്ധതി വീശദീകരണം നടത്തി. പ്രസ് ക്ലബ് സെക്രട്ടറി സി.വി രാജീവ് സ്വാഗതവും ട്രഷറർ വി.വി അബ്ദുൾ റഊഫ് നന്ദിയും പറഞ്ഞു.
പ്രവേശനം ആഗ്രഹിക്കുന്നവർ പ്രസ് ക്ലബിലെ മീഡിയ സ്റ്റഡി സെന്ററുമായി ബന്ധപ്പെടണം.ഫോണ്:04832734842, 9605003082
പ്രസ് ക്ലബ് മാധ്യമ പരീശീലന പദ്ധതി: പ്രഖ്യാപനം നടത്തി
12:04 AM Jan 31, 2023 | Deepika.com