ക​ടന്ന​ൽക്കുത്തേ​റ്റ് വ​യോ​ധി​ക​യ​ട​ക്കം നാ​ലുപേ​ർ​ക്കു പ​രി​ക്കേ​റ്റു

12:57 AM Jan 30, 2023 | Deepika.com
പു​ന്നം​പ​റ​ന്പ്: വി​രു​പ്പാ​ക്ക​യി​ൽ ക​ടന്ന​ൽ ക്കുത്തേ​റ്റ് വ​യോ​ധി​ക​യ​ട​ക്കം നാ​ലുപേ​ർ​ക്കു പ​രി​ക്കേ​റ്റു. പു​തു​വീ​ട്ടി​ൽ മു​ഹ​മ്മ​ദ് കു​ട്ടി​യു​ടെ വീ​ടി​നു മു​ൻ​വ​ശ​ത്താ​യി സ്പി​ന്നി​ംഗ് മി​ൽ വ​ള​പ്പി​ൽ നി​ന്നെ​ത്തി​യ ക​ട​ന്ന​ൽ​ക്കൂട്ടം വി​രു​പ്പാ​ക്ക സ്വ​ദേ​ശി​നി​യും മു​ഹ​മ്മ​ദ് കു​ട്ടി​യു​ടെ സ​ഹോ​ദ​രി​യു​മാ​യ ആ​മി​ന (75) യെ ​ആ​ദ്യം കു​ത്തി. ഇ​വ​രെ തൃ​ശൂർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​
ആ​മി​ന​യെ ക​ട​ന്ന​ൽക്കുത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​നി​ട​യി​ൽ വി​രുപ്പാ​ക്ക സ്വ​ദേ​ശി​ക​ളാ​യ പു​ളി​ക്ക​ൻ വീ​ട്ടി​ൽ ഉ​മ്മ​ർ (52), കി​ഴ​ക്കി​നേ​ത്ത് മ​നാ​ഫ് (50), ക​ണ്ടംകോ​ട്ടി​ൽ ആ​ദം ആ​ദി​ൽ (18) എ​ന്നിവ​ർ​ക്കു കു​ത്തേ​റ്റ് നി​സാ​ര പ​രി​ക്കു​പ​റ്റി. ഇ​വ​ർ വ​ട​ക്കാ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യിൽ ചി​കി​ത്സ​തേ​ടി.