ചാവക്കാട്: മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് കൊണ്ടുവന്ന ആനകൾ രണ്ടിടത്തായി ഇടഞ്ഞു. തൊട്ടാപ്പ് ലൈറ്റ്ഹൗസ് പരിസരത്തു നിന്ന് പുറപ്പെടുന്ന കാഴ്ചയ്ക്കായി എത്തിയ ആക്കരമൽ മോഹൻ എന്ന കൊന്പൻ തൊട്ടാപ്പിലാണ് ഇടഞ്ഞത്. അനുസരണക്കേട് കാണിച്ച ആനയെ എഴുന്നള്ളപ്പിൽ നിന്നു മാറ്റി നിർത്തി. തളച്ച പറന്പിലെ തെങ്ങ് ആന മറിച്ചിട്ടു.
താബൂത്ത് കൂട് എഴുന്നള്ളിപ്പിൽ പങ്കെടുത്ത രണ്ട് ആനകളിൽ വലപ്പാട് മണികണ്ഠൻ എന്ന കൊന്പൻ പുതിയപാലത്തിനു സമീപം ഇടഞ്ഞു. പിന്നീട് പഴം കാണിച്ചാണ് ആനയെ അനുനയിപ്പിച്ച് തെക്കഞ്ചേരിയിൽ എത്തിച്ചത്. ആനപ്പുറത്തു നിന്ന് ഇറങ്ങുന്നതിനിടെ മൂന്നു പേർക്കു താഴെവീണ് നിസാര പരിക്കേറ്റു. ആന സ്ക്വാഡിന്റെ സഹായത്തോടെയാണ് ആനയെ തളച്ചത്.
മണത്തല ചന്ദനക്കുടം നേർച്ച: ആനകൾ ഇടഞ്ഞു
12:57 AM Jan 30, 2023 | Deepika.com